786 ബിസ്മിക്ക്‌ പകരമാണോ? അതിനെക്കുറിചുള്ള വിവരണം നൽകാമോ?

ചോദ്യകർത്താവ്

അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. 786 എന്നത് ഹിസാബുല്‍ജുമ്മല്‍ പ്രകാരം ബിസ്മിയുടെ ഓരോ അക്ഷരങ്ങളുടെയും വിലയുടെ തുകയാണ്. ഇത് ബിസ്മിയെ ഓര്‍മ്മപെടുത്താനോ അല്ലെങ്കില്‍ ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു അറിയിക്കാനോ ഉള്ള ഒരു സൂചകമായിട്ടാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ എഴുതുന്നതില്‍ ഇസ്ലാമില്‍ പ്രാധാന്യമൊന്നുമില്ല.  ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വിശദമായി പറഞ്ഞത്‌  ഈ ചോദ്യത്തിന്റെയും   ഈ ചോദ്യത്തിന്റെയും  മറുപടിയില്‍ വായിക്കാവുന്നതാണ്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ അവന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter