സ്പീക്കറിലൂടെ ഖുതുബ നിര്‍വഹിച്ചാല്‍ ശരിയാകുമോ? ബിഅന്‍യര്‍ഫഅല്‍ഖതീബുസൌതഹു എന്നല്ലേ നമ്മുടെ കിതാബുകളില്‍ ഇബാറതുള്ളത്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വലിയൊരുവിഭാഗം ആളുകള്‍ സ്പീക്കറിലൂടെ ജുമുഅ നിര്‍വ്വഹിക്കുന്നത്. ഒരു ഇബാറത് കാണിക്കാമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ പ്രിയ സുഹൃത്തേ, ഇത് കേരളത്തിലെ പണ്ഡിതരിലെ ചെറിയൊരു വിഭാഗം ഉയര്‍ത്തിയ ഒരു തര്‍ക്കവിഷയമായിരുന്നല്ലോ. ഇസ്മാഉഅര്‍ബഈന എന്നതില്‍നിന്ന് കേള്‍പ്പിക്കലാണ് പ്രധാനമെന്നും അതിന്റെ ഒരു രൂപം മാത്രമാണ് താങ്കള്‍ പറഞ്ഞ ഇബാറതിലൂടെ വ്യക്തമാക്കിയതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും അതില്‍നിന്ന് മനസ്സിലായത്. തുഹ്ഫയില്‍ ഇബ്നുഹജര്‍(റ) ഈ നിബന്ധന പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിര്‍ബന്ധമായ നിബന്ധന ആയിരുന്നെങ്കില്‍ അദ്ദേഹം പറയേണ്ടതായിരുന്നല്ലോ. മാത്രവുമല്ല, ഉപകരണങ്ങളിലൂടെ ശബ്ദം ഉയര്‍ത്തിയാല്‍ മതിയാവില്ല എന്ന് എവിടെയും പ്രത്യേകം പറഞ്ഞിട്ടില്ല. മാസപ്പിറവി ദര്‍ശിക്കുന്നിടത്ത് പണ്ഡിതര്‍ അത് എടുത്ത് പറഞ്ഞതും ശ്രദ്ധേയമാണ്. അതോടൊപ്പം ഖതീബ് തന്നെ കേള്‍പ്പിക്കണമെന്നാണ് ഉദ്ദേശ്യമെങ്കില്‍ ഖതീബിന്റെ നിബന്ധനകള്‍ പറയുന്നിടത്ത് നാല്‍പത് പേരെ കേള്‍പ്പിക്കാന്‍ ആവശ്യമായ ശബ്ദം ഉള്ളവനായിരിക്കണം എന്ന് കൂടി പറയേണ്ടതല്ലേ എന്നും ആലോചിക്കാവുന്നതാണ്. ലോകതലത്തില്‍തന്നെ ഈ അഭിപ്രായം മറ്റാരും പറഞ്ഞതായി കാണുന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter