ഉംറക്ക് പോകുമ്പോള്‍ ഭാര്യയെ തൊട്ടാല്‍ വുളു മുറിയുമോ? അത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത്?

ചോദ്യകർത്താവ്

SHAMEEM

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുളു മുറിയുന്ന കാര്യങ്ങള്‍ എല്ലായ്പ്പോഴും ഒന്നുതന്നെയാണ്. അത് അവസരത്തിനൊത്ത് മാറുന്നതല്ല. ഭാര്യയെ  തൊട്ടാല്‍ വുളു മുറിയുമോ എന്നതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫീ മദ്ഹബ് പ്രകാരം, മറയില്ലാതെ (വസ്ത്രത്തിന് മുകളിലൂടെയോ മറ്റോ അല്ലാതെ) തൊട്ടാല്‍ വുദു മുറിയുന്നതാണ്. അത് കൊണ്ട് തന്നെ ഹജ്ജ് ഉംറ എന്നിവകളിലും അത് സൂക്ഷിക്കേണ്ടതുണ്ട്. ത്വവാഫിന് വുദു ശര്‍താണ്. ശേഷമുള്ള ത്വവാഫിന്റെ നിസ്കാരം സുന്നതാണെങ്കിലും അത് നിര്‍വ്വഹിക്കാനും വുദു കൂടിയേ തീരൂ. ആയതിനാല്‍ അത്തരം കാര്യങ്ങളില്‍ വുദു മുറിയാതെ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ ഹനഫീ മദ്ഹബ് പ്രകാരം ഭാര്യയെയോ മറ്റു സ്ത്രീകളെയോ തൊട്ടാല്‍ വുദു മുറിയുന്നതല്ല. ഹജ്ജ് ഉംറ വേളകളില്‍ സ്ത്രീകളുമായുള്ള കൂടിക്കലരല്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലും ഇടക്കിടെ വുദു എടുക്കേണ്ടിവരുമെന്നതിനാലും ഹനഫീ മദ്ഹബ് പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ എത്ര തിരക്കാണെങ്കിലും അവിടങ്ങളില്‍ സ്ത്രീകളെല്ലാം പൂര്‍ണ്ണമറയോട് കൂടിയാണ് വരാറ് എന്നതിനാല്‍ മറയില്ലാതെ നേരില്‍ സ്പര്‍ശിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നും സൂക്ഷിച്ചാല്‍ വുദു മുറിയാതെ നോക്കാവുന്നതേയുള്ളു എന്നും മനസ്സിലാക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter