ഞാനും ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് എന്റെ കുടുംബം. ഞങ്ങളുടെ ഫിത്വര്‍ സകാത്തിന്റെ അരി എല്ലാ അവകാശികള്‍ക്കും എത്തിക്കണോ. എല്ലാം കൂടി ഒരു അവകാശിക്ക് കൊടുക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് ചുരുങ്ങിയത് മൂന്ന് വിഭാഗത്തില്‍ പെട്ട മൂന്ന് വീതം ആളുകള്‍ക്ക് എന്ന നിലയില്‍ ഒമ്പത് പേര്‍ക്ക് നല്‍കണമെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം.  എന്നാല്‍ ഫിത്റ് സകാത് ഏതെങ്കിലും വിഭാഗത്തിലെ മൂന്ന് പേര്‍ക്ക് നല്‍കിയാല്‍മതി എന്ന അഭിപ്രായം ശാഫീ മദ്ഹബിലെ തന്നെ ചില  പണ്ഡിതന്മാര്‍ക്കുണ്ട്. ഒരാളുടെ ഫിത്റ് സകാത് അവകാശിയായ ഒരാള്‍ക്ക് മാത്രമായും നല്‍കാം എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും ശാഫീ മദ്ഹബില്‍ തന്നെയുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ ആ അഭിപ്രായങ്ങള്‍ പിടിച്ചു് പ്രവര്‍ത്തിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter