ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളായ നമ്മുടെ ഫിതര്‍ സകാതിന്റെയ് രൂപം ഒന്ന് വിവരിച്ചു തരുമോ?

ചോദ്യകർത്താവ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. ആ നാട്ടിലെ സാധാരണഭക്ഷണപദാര്‍ത്ഥമാണ് സകാത് ആയി നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുന്ന പക്ഷം, സ്വന്തം നാട്ടില്‍ അത് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുന്ന പക്ഷം, നിയ്യത് ചെയ്യാനും അവരെ ചുമതലപ്പെടുത്തണം. വിശദവിവരത്തിന് ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter