സുപ്പോസിടോരി (മല ദ്വാരത്തില്‍ വെക്കുന്ന മരുന്ന്) വെക്കുമ്പോള്‍ വിരല്‍ അകത്തുപോയാല്‍ കുളി നിര്‍ബന്ധമാകുമോ?

ചോദ്യകർത്താവ്

MUHAMMAD MUSTHAFA

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇല്ല, മലദ്വാരത്തിലോ മുന്‍ദ്വാരത്തിലോ വിരല്‍ പോയത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങളില്‍ അത് പെടുന്നതല്ല. ഇന്ദ്രിയം പുറപ്പെടല്‍, ഗുഹ്യസ്ഥാനത്ത് ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം മുറിയല്‍, നിഫാസ് രക്തം മുറിയല്‍, പ്രസവം എന്നിവയാണ് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍.. രക്തസാക്ഷിത്വമല്ലാത്ത മരണവും കുളി നിര്‍ബന്ധമാവുന്ന കാരണമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter