നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് കൊടുക്കേണ്ടത് ഫഖീറിനും മിസ്കീനുമാണല്ലോ. ആ രണ്ട് വിഭാഗമില്ലെങ്കില്‍ എന്ത് ചെയ്യും?

ചോദ്യകർത്താവ്

Muhammed fadil

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ് നഷ്ടപ്പെട്ടാലുള്ള മുദ്ദ് ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് നല്‍കേണ്ടത്. സകാതിന്റെ മറ്റു അവകാശികള്‍ക്ക് അത് നല്‍കിക്കൂടാ. എന്നാല്‍ ഈ രണ്ട് വിഭാഗം സമൂഹത്തില്‍ ലഭ്യമല്ലെങ്കില്‍ അവര്‍ ലഭ്യമാവുന്നത് വരെ അത് സൂക്ഷിച്ചുവെക്കണമെന്നാണ് സമാനമായ മറ്റുസന്ദര്‍ഭങ്ങളിലെ ഫിഖ്ഹീ ചര്‍ച്ചകളില്‍നിന്ന് മനസ്സിലാവുന്നത്. അതേസമയം, ദൈനംദിന ജീവിതചെലവുകള്‍ ലഭ്യമാണെങ്കിലും അനുയോജ്യമായ വീടും വസ്ത്രവും ലഭ്യമല്ലാത്തവരുമൊക്കെ മിസ്കീന്‍ എന്ന പരിധിയില്‍ ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter