സകാത്തുല്‍ ഫിത്വ് ര്‍ വിധവയായ മാതാവിനോ, സഹോദരിക്കോ നല്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

unais thayineri

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളുടെ ഫിത്റ് സകാത് അയാള്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് കൊടുക്കാന്‍ പാടില്ല. എന്നാല്‍ അവര്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ചെലവ് കൊടുത്തിട്ടും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തിയാവുന്നില്ലെങ്കില്‍, ഫഖീര്‍ അല്ലെങ്കില്‍ മിസ്കീന്‍ എന്ന നിലയില്‍ അവര്‍ക്ക് കൊടുക്കാവുന്നതാണ്. സഹോദരി സകാതിന് അവകാശിയാണെങ്കില്‍ നല്‍കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter