ഗള്‍ഫിലുള്ള നാം നാട്ടില്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവരുടെ ഫിത്വര്‍ സകാത്ത് കൊടുക്കുമ്പോള്‍ വകാലത്ത് ആക്കല്‍ നിര്‍ബന്ധമുണ്ടോ?

ചോദ്യകർത്താവ്

muneer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നല്‍കേണ്ട ബാധ്യത രക്ഷിതാവിന്റേതാണ്. അത് കൊണ്ട് തന്നെ, നാട്ടിലുള്ള ചെലവുകൊടുക്കല്‍ നിര്‍ബന്ധമായവരുടെ സകാത് അവിടെ അവര്‍ നല്‍കുന്നുവെങ്കില്‍ നിയ്യത് കൂടി അവരില്‍ ആരെയെങ്കിലും വകാലത് ഏല്‍പിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter