ഖത്തറില് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാന്‍.. ഇവിടെ യോജ്യരായ അവകാശികളെ കണ്ടെത്താന് ബുദ്ധിമുട്ടാണ്. നാട്ടില് യോജ്യരായ ആളെ കണ്ടെത്തി നല്കുന്നതിന് വിരോധമുണ്ടോ

ചോദ്യകർത്താവ്

Abdurahiman

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. ആ നാട്ടിലെ സാധാരണഭക്ഷണപദാര്‍ത്ഥമാണ് സകാത് ആയി നല്‍കേണ്ടത്. എന്നാല്‍ അവിടെ യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ പ്രയാസം വരുന്ന പക്ഷം, സ്വന്തം നാട്ടില്‍ അത് നല്‍കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്താവുന്നതാണ്. അങ്ങനെ ചുമതലപ്പെടുത്തുന്ന പക്ഷം, നിയ്യത് ചെയ്യാനും അവരെ ചുമതലപ്പെടുത്തണം. എന്നാല്‍ ഖത്തറില്‍ തന്നെ അവകാശികളെയോ അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരെയോ കണ്ടെത്താന്‍ പ്രയാസമില്ല എന്നത് ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter