സ്നേഹിതന്മാര്‍ക്ക് ഫിതര്‍ സാകാത് കൊടുക്കുന്നതില്‍ പ്രശ്നമുണ്ടോ? ഗള്‍ഫില്‍ ഒക്കെ റോഡ്‌ സൈഡില്‍ സാകത് മേടിക്കാന്‍ ഇരിക്കുനുണ്ടാകും അവര്‍ ആ ദാന്യാതെ മറിച്ചു വില്കലുണ്ട് അവര്ക് കൊടുക്കാന്‍ പറ്റുമോ? ഗള്‍ഫില്‍ ഫിതര്‍ സകാത്ത് പണമായി കൊടുത്താല്‍ വീടുമോ?

ചോദ്യകർത്താവ്

mohammed ashraf

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നാട്ടിലെ മുഖ്യഭക്ഷണപദാര്‍ത്ഥം തന്നെ നല്‍കണമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. ഭൂരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൌദി മുഫ്തി ആലുശൈഖും ഇതേ അഭിപ്രായം ഊന്നിപ്പറഞ്ഞിരുന്നു. എന്നാല്‍ ഹനഫീമദ്ഹബ് പ്രകാരം പണമായും നല്‍കാം. സ്നേഹിതന്മാര്‍ക്കും റോഡ് സൈഡിലുള്ളവര്‍ക്കുമെല്ലാം, അവര്‍ അവകാശികളാണെങ്കില്‍ നല്‍കാവുന്നതാണ്. അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം വാങ്ങുന്നവര്‍ക്കാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter