ഫിത്‌ര്‍ സകാത്ത് പൈസ കൊടുത്താല്‍ വീടുമോ? ഒരാളുടെ ഫിത്‌ര്‍ സകാത്ത് എത്രപേര്‍ക് എത്തിക്കണം ? ഒരാള്‍ക് കൊടുത്താല്‍ വീടുമോ?

ചോദ്യകർത്താവ്

salam

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നാട്ടിലെ മുഖ്യഭക്ഷണപദാര്‍ത്ഥം തന്നെ നല്‍കണമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം. ഭൂരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൌദി മുഫ്തി ആലുശൈഖും ഇതേ അഭിപ്രായം ഊന്നിപ്പറഞ്ഞിരുന്നു. എന്നാല്‍ ഹനഫീമദ്ഹബ് പ്രകാരം പണമായും നല്‍കാം. സകാത് അവകാശികളായ മൂന്ന് വിഭാഗക്കാരിലെ മൂന്ന് പേര്‍ക്ക് വീതം നല്‍കണമെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍, ഫിത്റ് സകാത് ഏതെങ്കിലും മൂന്ന് പേര്‍ക്ക് നല്‍കിയാലും മതി എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മരുണ്ട്, ഒരാള്‍ക്ക് നല്‍കിയാലും മതി എന്ന് പറയുന്നവരും ശാഫി മദ്ഹബിലെ പണ്ഡിതരിലുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter