പെരുന്നാള്‍ നിസ്കാരത്തിന് മുംബ് ഫിത്ര്‍ സാകത് കൊടുക്കാന്‍ സാധിചില്ലെങ്കില്‍ പരിഹാരമാര്‍ഗം എന്ത്?

ചോദ്യകർത്താവ്

ashiq

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാതില്‍ ഏറ്റവും ഉത്തമമായത് പെരുന്നാള്‍ നിസ്കാരത്തിന് മുമ്പായി കൊടുത്തുവീട്ടലാണ്. അവകാശികള്‍ സ്ഥലത്തില്ലാതിരിക്കുക, കൂടുതല്‍ അര്‍ഹരായ അവകാശികളെ കാത്തിരിക്കുക തുടങ്ങിയ ന്യായമായ കാരണങ്ങളില്ലാതെ നിസ്കാരത്തിന് ശേഷം പിന്തിക്കല്‍ കറാഹതാണ്. പെരുന്നാള്‍ ദിവസത്തിനും അപ്പുറത്തേക്ക് പിന്തിക്കല്‍ ഹറാമാണ്. വിശദവിവരത്തിന് ഇവിടെ നോക്കുക അങ്ങനെ പിന്തിപ്പോയാല്‍ അതിന് പ്രത്യേക പരിഹാരമാര്‍ഗ്ഗമൊന്നും തേടേണ്ടതില്ല, എത്രയും വേഗം കൊടുത്തുവീട്ടുകയും ചെയ്തുപോയത് ഹറാം ആണെന്ന് മനസ്സിലാക്കി പൊറുക്കലിനെ തേടുകയും ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter