ജമാഅത്ത് നഷ്ടപെട്ട ഒരു പുരുഷന് വീട്ടില്‍ നിന്ന് നിസ്കരിക്കാന്‍ പറ്റുമോ ? ഒരു പുരുഷന് വീട്ടില്‍ നിന്നും നിസ്കരിക്കാന്‍ പറ്റുമോ

ചോദ്യകർത്താവ്

MUHAMMED FARIS

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജമാഅത് നിസ്കാരം ഏറെ പുണ്യമുള്ളതാണ്. ഒറ്റക്കുള്ള നിസ്കാരത്തേക്കാള്‍ ഇരുപത്തേഴ് ഇരട്ടി പ്രതിഫലമാണ് ജമാഅത് നിസ്കാരത്തിന് ഉള്ളത്. പുരുഷന് ജമാഅതായി നിസ്കരിക്കല്‍ നിര്‍ബന്ധമാണെന്നും അല്ലാതെയുള്ള നിസ്കാരം സ്വീകാര്യമല്ലെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരുണ്ട്. എന്നാല്‍, ശാഫിഈ മദ്ഹബ് പ്രകാരം ജമാഅത് നിസ്കാരം ശക്തമായ സുന്നതാണ്. ഒറ്റക്ക് നിസ്കരിച്ചാലും വീട്ടില്‍ വെച്ച് നിസ്കരിച്ചാലും ശരിയാവുമെന്നര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter