നമ്മുടെ നടുകളില്‍ ഇപ്പോള്‍ പൊതുവായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത്. ഇത് ഇസ്ലാമില്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

khadeeja

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ക്ക് തത്വത്തില്‍ വാഹനമോടിക്കാവുന്നതാണ്. എന്നാല്‍ അന്യപുരുഷന്മാരുടെ മുമ്പിലേക്ക് പോകുന്ന സമയത്തുള്ള എല്ലാ നിയമങ്ങളും പാലിച്ചിരിക്കണം. സ്ത്രീകള്‍ ദൂരയാത്രക്കായി പുറത്തുപോകുമ്പോള്‍ മഹ്റം ആയ ആരെങ്കിലുമോ ഭര്‍ത്താവോ കൂടെ വേണമെന്നാണ് ശരീഅതിന്റെ കാഴ്ചപ്പാട്. അല്ലാതെ പോകുന്നിടത്തൊക്കെ പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സാമൂഹ്യവിരുദ്ധരെ ഇല്ലാതാക്കാനുമാണ് ഇങ്ങനെ നിയമമാക്കുന്നത്. ഇതിനെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതായി കാണുന്നത്  യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കലായി മാത്രമേ കാണാനാവൂ. സ്ത്രീസ്വാതന്ത്ര്യം എന്ന പേരില്‍ യാതൊരു നിയന്ത്രണവുമില്ലാതെ അവരെ തെരുവിലിറക്കിയ സമൂഹമൊക്കെ ഇന്ന് അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്. അതേ സമയം, സ്വന്തമായി വാഹനമോടിച്ചുപോകുന്നത് മറ്റുനിഷിദ്ധമായ വല്ല കാര്യങ്ങള്‍ക്കും കാരണമാവുന്നുണ്ടെങ്കില്‍, അത്തരത്തില്‍ അത് നിഷിദ്ധമാവുന്നതാണ്. അക്കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരു പോലെത്തന്നെയാണ് താനും. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter