രണ്ടോ മൂന്നോ മാസമായ ഗര്‍ഭം അലസിയതിനെ തുടര്‍ന്നോ ഡി ആന്‍ഡ്‌ സി ചെയ്തതിനെ തുടര്‍ന്നോ ഉണ്ടാകുന്ന ബ്ലീഡിങ്ങിന്‍റെ വിധിയെന്ത്‌ ?ഈ സമയം നിസ്കാരവും നോമ്പും നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

jasmine

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹൈളോ നിഫാസോ ഉള്ള സമയത്ത് നിസ്കാരവും നോമ്പും അനുവദനീയമല്ല, ആ ദിവസങ്ങളിലെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല, നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. ഹൈളോ നിഫാസോ അല്ലാത്ത രക്തങ്ങളൊക്കെ ഇസ്തിഹാദത് എന്ന വകുപ്പിലാണ് വരുന്നത്. ബ്ലീഡിംഗും ഇസ്തിഹാളത് എന്ന ഇനത്തിലാണ് ഉള്‍പ്പെടുക. ഇത് നാം മുമ്പ് വിശദമാക്കിയതാണ്. ഇവിടെ നോക്കുക. ഇസ്തിഹാദതിനെ സംബന്ധിക്കുന്ന മറ്റു വിധികള്‍ വിശദമായി സ്ത്രീ എന്ന ഉപവിഭാഗത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter