ആവശ്യമില്ലാതെ കബർ കുഴിച്ച് വെക്കാമൊ

ചോദ്യകർത്താവ്

Misriya fazal

Aug 24, 2018

CODE :Oth8885

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

മരണത്തെ ഓർക്കൽ, തെറ്റുകളിൽ നിന്ന് സ്വയം നന്നാകാനുള്ള ചിന്തയുണ്ടാകൽ തുടങ്ങിയ നല്ല കാര്യങ്ങൾക്ക് വേണ്ടി ഖബ്റ് കുഴിക്കുന്നതിന് വിരോധമില്ല. അബുദ്ദർദാഅ് (റ) എന്നവർ ഹബീബു ബ്നു മസ്ലമല (റ) നോട് പറഞ്ഞു: ‘താങ്കൾ അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കുക. താങ്കൾക്കു വേണ്ടി ഖബ്ർ ഒരുക്കി വെക്കുക, അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനയെ ഭയപ്പെടുക’ (അബൂ ദാവൂദ്- സുഹ്ദ്). ഇമാം ഗസാലി (റ) പറയുന്നു: ‘മഹാനായ റബീഉ ബ്നു ഖുസൈം (റ) എന്നവർ തന്റെ വീട്ടിൽ ഒരു ഖബ്റ് കുഴിച്ചിച്ചിരുന്നു. എപ്പോഴെങ്കിലും തന്റെ മനസ്സ് കടുക്കുകയാണെങ്കിൽ ഉടനെ അതിലിറങ്ങി കുറച്ചു സമയം അതിൽ കിടക്കും. എന്നിട്ട് “റബ്ബേ എന്നെ ഭൂമിയിലേക്ക് തന്നെ ഒന്ന് മടക്കിയാൽ ഞാൻ സൽകർമ്മങ്ങൾ ചെയ്തു ജീവിച്ചു കൊള്ളാം”എന്ന ആയത്ത് ഓതും. തുടർന്ന് സ്വന്തത്തോട് അദ്ദേഹം പറയുമായിരുന്നു: ‘ഇതാ നിന്നെ ഇപ്പോൾ വീണ്ടും ഭൂമിയിലേക്ക് തന്നെ മടക്കിയിരിക്കുന്നു. അതു കൊണ്ട് തിരിച്ച് ഖബ്റിലേക്ക് പോകുന്നത് വരേ നല്ലത് മാത്രം ചെയ്ത് നീ ജീവിച്ചോ’. (ഇഹ്യാഉ ഉലൂമുദ്ദീൻ).

എന്നാൽ നമ്മുടെ പള്ളിക്കാട്/ഖബ്ർസ്ഥാൻ പോലെയുള്ള പൊതു സ്ഥലങ്ങളിലാണ് ഖബ്റ് കുഴിക്കുന്നതെങ്കിൽ ആദ്യം ഖബ്റ് കുഴിച്ചു എന്ന കാരണത്താൽ അത് കുഴിച്ച ആൾക്ക് തന്നെ വേണം എന്ന് വാശി പിടിക്കാനോ ബുക്ക് ചെയ്യാനോ പറ്റില്ല. ആ ഖബ്റ് കുഴിച്ച ശേഷം ആരാണോ ആദ്യം മരിച്ചത് അയാൾക്ക് അത് അവകാശപ്പെട്ടതാണ്. കാരണം ഖബ്റ്സ്ഥാനായി വഖ്ഫ് ചെയ്യപ്പെട്ട സ്ഥലത്ത് കുഴിക്കപ്പെട്ട ഖബ്റ് ഉപയോഗിക്കാനുള്ള യോഗ്യത ആദ്യം ഖബ്റ് കുഴിക്കലല്ല, മറിച്ച് ആദ്യം മരിക്കലാണ് (മുഗ്നി, നിഹായ). എന്നാൽ പള്ളിക്കാട്ടിൽ യഥേഷ്ടം സ്ഥലമുണ്ട്, ഇദ്ദേഹം ഖബ്റ് കുഴിച്ചതു കൊണ്ടോ അത് തനിക്ക് തന്നെ കിട്ടണമെന്ന് ആഗ്രഹിക്കുന്നതിനോ ആർക്കും വിരോധമില്ല, അഥവാ പൊതു മസ്ലഹത്ത് അതിലുണ്ട് എങ്കിൽ അത്രയും കാലം അത് നിലനിർത്തുന്നതിന് വിരോധമില്ല. പക്ഷേ അപ്പോഴും അതൊരു അവകാശമോ അർഹതയോ ആകുന്നുമില്ല.

പിന്നെ, ആവശ്യമില്ലാതെ ഖബ്റ് കുഴിക്കൽ മാത്രമല്ല ഒരു കാര്യവും ചെയ്യൽ ഒരു വിശ്വാസിക്ക് യോജിച്ചതല്ല.     

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter