വിഷയം: ദലാഇലുല്‍ ഖൈറാത്ത്
ദലാഇലുൽ ഖൈറാത്തിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു. വിശദീകരിക്കാമോ.
ചോദ്യകർത്താവ്
Shameera
May 18, 2020
CODE :Oth9817
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഓരോ ദിവസങ്ങളിലായി ചൊല്ലാനുള്ള മഹത്തായ സ്വലാത്തിന്‍റെ വചനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതാണ് ദലാഇലുല്‍ഖൈറാത്ത് എന്ന സ്വലാത്ത് കിതാബ്. ഹിജ്റ 870ല്‍ വഫാത്തായി മൊറോക്കോയില്‍ അന്ത്യവിശ്രമം കൊള്ളുന്നവരും നിരവധി കറാമത്തുകളുടെ ഉടമയും നബി(സ്വ)യുടെ സന്താനപരമ്പരയില്‍ പെട്ടവരും ഖുത്ബും മഹാനുമായിരുന്ന ശൈഖ് മുഹമ്മദുബ്നു സുലൈമാന്‍ അല്‍ജസൂലീ(റ) എന്നവരാണ് അതിന്‍റെ രചയിതാവ്. അദ്ദേഹത്തിന് ശേഷം വന്ന ആരിഫുകളായ പല പ്രമുഖരും ദലാഇലുല്‍ഖൈറാത്തിന് ശര്‍ഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.