വിഷയം: ‍ ദിക്റും സ്വലാത്തും ചൊല്ലാന്‍ ഇജാസത്ത്

എല്ലാ സ്വലാത്തുകളും ദിക്റുകളും ഇജാസത് ഇല്ലാതെ ചൊല്ലാൻ പറ്റുമോ?

ചോദ്യകർത്താവ്

Mohamed Iqbal

Jun 7, 2020

CODE :Oth9857

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മുത്ത്നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ലലും അല്ലാഹുവിന്‍റെ സ്മരണയുണര്‍ത്തുന്ന ദിക്റുകള്‍ ചൊല്ലലും ഏറെ പുണ്യകരമായ കാര്യമാണ്. നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്‍റെ പലവിധരൂപങ്ങളുമുണ്ട്. വിശുദ്ധഖുര്‍ആനില്‍ വന്നതും നബി(സ്വ) പഠിപ്പിച്ചതും ഹദീസുകളുടെ വെളിച്ചത്തില്‍ മഹാന്മാര്‍ നിര്‍ദേശിച്ചതുമായ നിരവധി ദിക്റുകളുമുണ്ട്. ഇവയിലേത് ചൊല്ലാനും ഇജാസത്ത് വേണമെന്നില്ല.

എന്നാല്‍, മഹാന്മാരുടെ ഇജാസത്തോടെ നിശ്ചിതഎണ്ണവും സമയവും പാലിച്ച് ചില ദിക്റുകള്‍ ചൊല്ലുമ്പോള്‍ അതിന് പ്രത്യേകഫലം ലഭിക്കുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter