വിഷയം: പക്ഷികളെ വളര്‍ത്തല്‍
ടെറസ്സിന് മുകളില്‍ കോഴി, കാട തുടങ്ങിയ ജീവികളെ വളർത്തുന്നതിന് വല്ല ദോശവുമുണ്ടോ?
ചോദ്യകർത്താവ്
നൌഫല്‍
Jun 23, 2020
CODE :Oth9887
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കോഴി, കാട തുടങ്ങിയ ജീവികളെ വീടിന്‍റെ മുകളില്‍ വളര്‍ത്തുന്നതിന് ഒരു ദോശവുമില്ല. ഇത്തരം ജീവികളെ വളര്‍ത്തല്‍ അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട് (തര്‍ശീഹ് 392). നബി(സ്വ) വെള്ളക്കോഴിയെ വളര്‍ത്തിയിരുന്നുവെന്നും വെള്ളക്കോഴിയുള്ള വീട്ടിലേക്ക് പിശാച് അടുക്കുകയില്ലെന്നും അപ്രകാരം തന്നെ പറക്കാതിരിക്കാന്‍ ചിറക് അല്‍പം വെട്ടിയ മാടപ്രാവുകളെ വളര്‍ത്തുന്ന വീട്ടിലെ കുട്ടികള്‍ക്ക് ജിന്നുകളുടെ ശല്യമുണ്ടാകില്ലെന്നും നബി(സ്വ) പറഞ്ഞതായി കാണാം (അസ്സീറതുല്‍ ഹലബിയ്യ 3-576). പക്ഷികളെ വളര്‍ത്തുന്നത് ഗുണകരമാണെന്ന് വ്യക്തമായിരിക്കെ അത് വീടിന് മുകളിയാകുന്നതിന് ദോശമൊന്നും വിവരിച്ചുകണ്ടിട്ടില്ല.
എന്നാല്‍ പ്രാവുകളെകൊണ്ട് കളിച്ചുകൊണ്ടിരിക്കല്‍ ഗുണകരമല്ലെന്നും അത് ദാരിദ്ര്യമുണ്ടാക്കുമെന്നും ഹയാതുല്‍ഹയവാനി(1-300)ല്‍ ബഹു. കമാലുദ്ദീന്‍ ദിംയരി(റ) പ്രസ്താവിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.