തിന്മ ചെയ്യാൻ വഴി വെച്ച് കൊടുത്തവന് ചെയ്തവന് കിട്ടുന്ന ശിക്ഷ കിട്ടുമോ?
ചോദ്യകർത്താവ്
മുഹമ്മദ് അനസ്
Jul 17, 2020
CODE :Fiq9918
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആരൊരാള്‍ ഉത്തമമായൊരു ശുപാര്‍ശ ചെയ്യുന്നുവോ അവന് അതില്‍നിന്നൊരു വിഹിതമുണ്ടാകും. ഒരാള്‍ ചീത്ത ശുപാര്‍ശ ചെയ്താല്‍ അതില്‍ നിന്ന് ഒരോഹരി അയാള്‍ക്കും ലഭിക്കും. എല്ലാ കാര്യങ്ങള്‍ക്കും നിരീക്ഷകനാണ് അല്ലാഹു (സൂറതുന്നിസാഅ് 85)
വിശുദ്ധഖുര്‍ആനിലെ മേല്‍സൂക്തത്തിന്‍റെ വിശദീകരണത്തില്‍ തിന്മയുടെ സഹായികള്‍ക്കും പ്രേരകര്‍ക്കും ആ തിന്മ ചെയ്തവരുടെ കുറ്റത്തില്‍ നിന്നുള്ള വിഹിതമുണ്ടെന്ന് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.