മുസ്ഹഫ്, മൊബൈല്‍ തുടങ്ങിയവയില്‍ നോക്കി ഇമാമിന് ഓതാമോ? ഇമാം ഖുര്‍ആന്‍ നോക്കി ഓതുന്നതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
Mishal
Sep 23, 2019
CODE :Fiq9440
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരത്തില്‍ ഇമാമിനോ ഒറ്റക്ക് നിസ്കരിക്കുന്നവനോ ആര്‍ക്കും നോക്കി ഓതാവുന്നതാണ്. മൊബൈല്‍, മുസ്ഹഫ് തുടങ്ങിയവയില്‍ നോക്കി ഓതുമ്പോള്‍ അതിന്‍റെ പേരില്‍ നിസ്കാരം ബാത്വിലാവുന്ന തരത്തിലുള്ള അനക്കങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.