ഹറമിലെയും മസ്ജിദുൽ നബവിയിലെയും ഇമാമുമാർ വഹാബി ആശയക്കാരാണല്ലോ. അവരെ തുടർന്നു നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

Nasir

Oct 31, 2019

CODE :Fiq9492

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇരുഹറമുകളിലെയും ഇമാമുമാര്‍ വഹാബി ആശയക്കാരാണെന്ന് നിരുപാധികം പറഞ്ഞുകൂടാ. അവര്‍ ഹംബലീ മദ്ഹബുകാരാണെന്ന് അവരെ കുറിച്ചുള്ള വിശദീകരണങ്ങള്‍ പരതുമ്പോള്‍ കാണാം.

മദ്ഹബില്‍ വ്യത്യാസമുള്ളവരോട് തുടര്‍ന്നാല്‍ ജമാഅത്തിന്‍റെ പ്രതിഫലം ലഭിക്കുമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രമാണികനായ ഇമാം റംലീ(റ)യുടെ പക്ഷം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter