തറാവീഹ് നിസ്കാരം പകൽസമയത്ത് ഖളാഅ് വീട്ടാമോ? പറ്റുമെങ്കില്‍ എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ?

ചോദ്യകർത്താവ്

SIRAJ

Nov 17, 2019

CODE :Fiq9506

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സമയം നിശ്ചയിക്കപ്പെട്ട ഏതു സുന്നത്ത് നിസ്കാരവും നഷ്ടപ്പെട്ടാല്‍ സൌകര്യപ്പെടുമ്പോള്‍ ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്. തറാവീഹ് നിസ്കാരം സമയം നിശ്ചയിക്കപ്പെട്ട സുന്നത് നിസ്കാരമായതിനാല്‍ നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടാവുന്നതാണ്.

രാത്രിയിലുള്ള നിസ്കാരങ്ങള്‍ പകലിലും പകലിലെ നിസ്കാരങ്ങള്‍ രാത്രിയും ഖളാഅ് വീട്ടാവുന്നതാണ്. എന്നാല്‍ രാത്രിയിലെ നിസ്കാരങ്ങള്‍ പകലില്‍ ഖളാഅ് വീട്ടുമ്പോള്‍ ഉറക്കെ ഓതല്‍ സുന്നത്തില്ല. ഉറക്കെയും പതുക്കെയും ഓതുന്ന വിഷയത്തില്‍ നിസ്കാരം നിര്‍വ്വഹിക്കപ്പെടുന്ന സമയം ഏതാണോ അതാണ് പരിഗണിക്കപ്പെടുക. ആ നിസ്കാരത്തിന്‍റെ യഥാര്‍ഥസമയം പരിഗണിക്കപ്പെടുകയില്ല. അപ്പോള്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയുള്ള സമയത്താണ് ഖളാഅ് വീട്ടുന്നതെങ്കില്‍ ഉറക്കെ ഓതാം. അല്ലെങ്കില‍് മെല്ലെയാണ് ഓതേണ്ടത്.

രണ്ടുപെരുന്നാള്‍ നിസ്കാരങ്ങള്‍ ഖളാഅ് വീട്ടുകയാണെങ്കില്‍ അത് പകല്‍സയത്താണെങ്കിലും ഉറക്കെയാണ് ഓതേണ്ടത്. കാരണം അതിന്‍റെ യഥാര്‍ഥസമയം പകലായിരിക്കെ തന്നെ ഉറക്കെ ഓതല്‍ സുന്നത്താണല്ലോ..

ഈ വിഷയം തുഹ്ഫ(2/238)യില്‍ കാണാം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter