തഹജ്ജുദ് നിസ്കാരത്തിന്‍റെ നിയ്യത്ത്, സമയം എന്നിവയെ കുറച്ച് ഒരു വിശദീകരണം തരുമോ?

ചോദ്യകർത്താവ്

fasilf316@gmail.com

Dec 12, 2019

CODE :Fiq9526

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

രാത്രി ഉറങ്ങുകയും ഇശാ നിസ്കരിക്കുകയും ചെയ്താല്‍ തഹജ്ജുദിന്‍റെ സമയമായി. സ്വുബ്ഹ് നിസ്കാരത്തിന്‍റെ സമയം തുടങ്ങുന്നത് വരെ തഹജ്ജുദ് നിസ്കരിക്കാം. ഉറക്കം സംഭവിക്കുന്നത് ഇശാ നിസ്കാരത്തിന് മുമ്പോ ഇശാഇന്‍റെ സമയമാകുന്നതിന് മുമ്പോ ആയാലും മതിയെന്നാണ് പ്രബലമായ അഭിപ്രായം. തഹജജുദ് നിസ്കാരം രാത്രിയുടെ രണ്ടാംപകുതിയാവല്‍ ശക്തിയായ സുന്നത്താണ്. അത്താഴസമയത്താവല്‍ അത്യുത്തമമാണ്.

രാത്രിയില്‍ സുന്നത്തുള്ള നിസ്കരാം(തഹജ്ജുദ്) ഞാന്‍ നിസ്കരിക്കുന്നു എന്നതാണ് നിയ്യത്തിന്‍റെ ചുരുങ്ങിയ രൂപം. സാധാരണ നിസ്കാരത്തിന്‍റെ നിയ്യത്തില്‍ സുന്നത്തുള്ള കാര്യങ്ങളൊക്കെ ഇവിടെയും സുന്നത്താണ്. തഹജ്ജുദ് നിസ്കാരത്തിന്‍റെ റക്അതുകള്‍ക്ക് പരിധിയില്ല, എത്രയും നിസ്കരിക്കാം.

ഉറങ്ങിയ ഒരു വ്യക്തി ഇശാ നിസ്കരിച്ച ശേഷം രാത്രി നിസ്കരിക്കുന്ന ഏതു നിസ്കാരം കൊണ്ടും തഹജ്ജുദിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്.

തഹജ്ജുദ് നിസ്കാരത്തിന്‍റെ സമയം, രൂപം, ശ്രേഷ്ടത, മഹത്വം, പ്രതിഫലം, നേട്ടം എന്നിവയെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter