നിസ്കാരത്തില്‍ നാവ് കൊണ്ട് പറയാത്ത രീതിയില്‍ മനസ്സ് കൊണ്ട് മലയാളത്തില്‍ ദുആ ചെയ്യാമോ?
ചോദ്യകർത്താവ്
Sabir
Jan 25, 2020
CODE :Fiq9585
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരത്തില്‍ മനസ് കൊണ്ട് ഏത് ഭാഷയില്‍ ദുആ ചെയ്താലും നിസ്കരാത്തിന് ഒരു കുഴപ്പവും വരുന്നില്ല. അര്‍ത്ഥമുള്ള ഒരക്ഷരമോ അര്‍ഥമില്ലാത്ത രണ്ടക്ഷരമോ അതില്‍ കൂടുതലോ ഉച്ചരിച്ചാലാണ് നിസ്കാരം ബാത്വിലാവുക. അറബി ഭാഷയില്‍ ഭൌതികമായതോ പാരത്രികമായതോ ആയ എന്ത് കാര്യത്തിനുവേണ്ടിയും നിസ്കാരത്തിനിടയില്‍ ദുആ ചെയ്യാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.