ഒരുപാട് നിസ്കാരം ഖളാ ഉള്ളയാൾ തുടർച്ചയായി നിസ്കരിക്കുമ്പോൾ മുട്ടുവേദന വരുന്നു, ഇയാൾക്ക് കസേരയിൽ ഇരുന്ന് സുജൂദ് ചെയ്യാമോ. ഇടവിട്ട് നിസ്കരിച്ച് തീർക്കാൻ ആയുസ്സ് മതിയാകില്ല.
ചോദ്യകർത്താവ്
Shajahan
May 6, 2020
CODE :Fiq9784
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മേല്‍പറഞ്ഞ വ്യക്തിക്ക് നിസ്കാരം ഖളാ വീട്ടുമ്പോള്‍, സാധാരണഗതിയില്‍ അസഹ്യമായ മുട്ടുവേദനയുണ്ടെങ്കില്‍ കസേരയില്‍ ഇരുന്ന് സുജൂദ് ചെയ്യാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.