വീട്ടിൽ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ സുജൂദിലായിരിക്കെ ഭാര്യ അതുവഴി പോയപ്പോൾ കാൽ അറിയാതെ എന്‍റെ കാലിനടിയിൽ സ്പർശിച്ചു . ഇത്തരം സന്ദർഭങ്ങളിൽ വുളൂ നഷ്ടപ്പെടുമോ?
ചോദ്യകർത്താവ്
Muhammed
Jun 23, 2020
CODE :Fiq9885
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിസ്കാരത്തിലായിരിക്കെയോ അല്ലാത്ത സമയത്തോ അന്യസ്ത്രീയുമായി സ്പര്‍ശനം സംഭവിച്ചാല്‍ വുളൂ മുറിയുമെന്നാണ് ശാഫിഈ മദ്ഹബ്. അത് മനഃപ്പൂര്‍വ്വമാകണമെന്നില്ല. ആയതിനാല്‍ ഭാര്യയുടെ കാല്‍ തന്‍റെ കാലുമായി സ്പര്‍ശനം സംഭവിക്കുന്നതോടെ വുളൂ മുറിയുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.