വിഷയം: ‍ നിസ്കാരപ്പള്ളിയിലെ ജുമുഅ

താൽക്കാലികമായി നിസ്കാരപ്പള്ളിയിൽ ജുമുഅ നിർവഹിക്കുവാൻ പറ്റുമോ? അതിനു ആ നാട്ടിലെ ഖാളിയില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ടോ? ഒരുനാട്ടിലെ ജുമുഅത്ത്പള്ളിക്ക് ഖാളി ഇല്ലെങ്കിൽ അവിടത്തെ ഖത്തീബിന് നിസ്കാരപ്പള്ളിയിൽ ജുമുഅ നടത്താൻ അനുവാദം കൊടുക്കാമോ?

ചോദ്യകർത്താവ്

Mohammed Badr

Jun 28, 2020

CODE :Fiq9900

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ജുമുഅ നിര്‍വഹിക്കാന്‍ പള്ളി തന്നെ വേണമെന്നില്ലല്ലോ. എല്ലാവര്‍ക്കും ഒരുമിച്ചുകൂടാന്‍ പറ്റിയ നാട്ടിലെ എതു സ്ഥലവുമാകാം.

ഒരു മഹല്ലിലെ ഒരു സ്ഥലത്ത് എല്ലാവര്‍ക്കും ഒന്നിച്ചുചേരാന്‍ പ്രയാസമാകുമ്പോള്‍ ആവശ്യാനുസരണം അതേ മഹല്ലിലെ വിവിധ സ്ഥലങ്ങളില്‍ ജുമുഅ നടത്താവുന്നതാണ്. അല്ലെങ്കില്‍ പ്രയാസം സഹിച്ച് എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി ജുമുഅ നിര്‍വഹിക്കേണ്ടതുമാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സ്ഥലത്ത് പരിമിതമായ ആളുകളല്ലാതെ ഒരുമിച്ചുകൂടുന്നത് പ്രയാസകരവും പുറമെ നിയമവിരുദ്ധവുമായതിനാല്‍ സൌകര്യമായ മറ്റു പള്ളികളിലും ജുമുഅ നിര്‍വഹിക്കുന്നത് പരമാവധി ആളുകളുടെ ജുമുഅ നഷ്ടപ്പെടാതിരിക്കാന്‍ അനിവാര്യമായ പ്രവര്‍ത്തനമാണല്ലോ.

ഇത്തരം സാഹചര്യത്തില്‍ നിസ്കാരപ്പള്ളിയില്‍ ജുമുഅ നടത്താന്‍ ഖാളിയുടെ അനുമതിയോ ഖാളിയില്ലാത്ത സ്ഥലത്ത് ഖതീബിന്‍റെ അനുമതിയോ വേണ്ടതില്ല. എങ്കിലും ഖാളി, മഹല്ല് ഖതീബ് തുടങ്ങിയ പണ്ഡിതന്മാരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അനുവാദം വാങ്ങുന്നതും ഇത്തരം സാഹചര്യങ്ങളിലെ മസ്അലകളും അനുബന്ധവിഷയങ്ങളും മനസിലാക്കാനും കൃത്യത പാലിക്കാനും ഉപകരിക്കുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter