പെരുന്നാള്‍ ഖുതുബകളുടെ ഇടയിലെ ഇരുതത്തിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

rasheeda faisal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇബ്നുഅബ്ബാസ് (റ)നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, പ്രവാചകര്‍(സ) വെള്ളിയാഴ്ച ദിവസം ഖുതുബ ഓതുകയും പിന്നെ ഇരിക്കുകുയും വീണ്ടും എണീറ്റ് ഖുതുബ ഓതുകയും ചെയ്യാറുണ്ടായിരുന്നു. രണ്ട് ഖുതുബകള്‍ക്കിടയില്‍ ഇരിക്കുന്നത് ശാഫീ മദ്ഹബ് പ്രകാരം ശര്‍താണ്. അതില്ലാതെ ഖുതുബ ശരിയാവുകയില്ല. നില്‍ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഇരുന്ന് ഖുതുബ ഓതുകയാണെങ്കില്‍ രണ്ട് ഖുതുബകള്‍ക്കിടയില്‍ അല്‍പനേരം നിശബ്ദത പാലിച്ചെങ്കിലും പിരിച്ചിരിക്കണം എന്നാണ് പണ്ഡിതര്‍ പറയുന്നത്. ഖുതുബയുടെ ഫര്‍ളുകള്‍ എല്ലാ ഖുതുബകള്‍ക്കും ബാധകമാണ്, എന്നാല്‍ ഇടയില്‍ ഇരിക്കുക പോലോത്ത ശര്‍തുകള്‍ പെരുന്നാള്‍ ഖുതുബകള്‍ക്ക് ബാധകമല്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. മറ്റു മദ്ഹബിന്റെ ഇമാമുമാരില്‍, ജുമുഅ ഖുതുബകളിലും ഇത് സുന്നത് മാത്രമാണ് എന്ന് പറയുന്നവരുമുണ്ട്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter