നിസ്കാരത്തില്‍ ഏകാഗ്രത കിട്ടുന്നില്ല.നിസ്കാരത്തിലുടനീളം മറ്റു ചിന്തകള്‍ വരുന്നു.ഇങ്ങനെ അശ്രദ്ധമായി നിസ്കരിക്കുന്നവരെ ഉദ്ദേശിച്ചാണോ "വൈലുന്‍ ലില്‍ മുസല്ലീന്‍" എന്ന് ഖുര്‍ആനില്‍ പറയുന്നത്?

ചോദ്യകർത്താവ്

jasmine

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരം ഒരു വിശ്വാസി ചെയ്യുന്ന ആരാധനാകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. അതിനെ തടസ്സപ്പെടുത്താനും ശ്രദ്ധ തിരിക്കാനും പിശാച് പരമാവധി ശ്രമിക്കുമെന്നതില്‍ സംശയമില്ല. നിസ്കാരത്തില്‍ മറ്റ് ചിന്തകളൊന്നും കടന്നുവരാതെ പരമാവധി ശ്രമിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങളും മറ്റും മുമ്പ് വിശദമായി പറഞ്ഞതാണ്. ഇവിടെ നോക്കാവുന്നതാണ്. വൈലുന്‍ ലില്‍മുസ്വല്ലീന്‍ എന്ന ആയതിന്‍റെ നിര്‍വ്വചനത്തില്‍, അത് ഇത്തരം നിസ്കാരക്കാരെ കുറിച്ചാണ് എന്ന് ചില പണ്ഡിതരൊക്കെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, നിസ്കാരം സമയത്ത് നിര്‍വ്വഹിക്കാതെ അതിന്‍റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നവരെയാണ് അതിലൂടെ ഉദ്ധേശിക്കുന്നത് എന്നും പല മുഫസിറുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ആത്മാര്‍ത്ഥമായി ഖുശൂഓടെ നിസ്കരിക്കാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter