പ്രാര്‍ത്ഥനക്ക് ശേഷം കൈകൊണ്ട് മുഖം തടവല്‍ നബി ചര്യക്ക് എതിരാണെന്ന് ചിലര്‍ പറയുന്നു. ഇത് ശരിയാണോ, യഥാര്‍ത്ഥ രൂപം വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

Farooque

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദുആക്ക് ശേഷം കൈകൊണ്ട് മുഖം തടവുന്നതുമായി ബന്ധപ്പെട്ട് പല ഹദീസുകളും കാണാവുന്നതാണ്. ഉമര്‍ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, റസൂല്‍ (സ) കൈകള്‍ ഉയര്‍ത്തിയാല്‍ (ദുആ ചെയ്യാനായി) അവ കൊണ്ട് മുഖം തടവിയിട്ടല്ലാതെ താഴ്ത്തുമായിരുന്നില്ല. ഈ ഹദീസ് പ്രബലമല്ലെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, ഇമാം ഇബ്നുഹജര്‍ (റ) തന്‍റെ ബുലൂഗുല്‍ മറാം എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, ഇവ്വിഷയകമായി വേറെയും പല ഹദീസുകളും വന്നതിനാല്‍ ഇത് ഹസന്‍ ആയ ഹദീസിന് തുല്യമാണ്. ഇക്കാര്യം പരാമര്‍ശിക്കപ്പെട്ട ഹദീസുകളുടെ കാര്യത്തില്‍ മേല്‍പറഞ്ഞവിധം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതിനാല്‍ ദുആക്ക് ശേഷം മുഖം തടവുന്നതിനെക്കുറിച്ചും അഭിപ്രായ വ്യത്യാസം വന്നിരിക്കുന്നു. മേല്‍പറഞ്ഞ ഹദീസ് ഹസന്‍ ആണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതര്‍ ഇക്കാര്യം സുന്നതാണെന്നും അത് ചെയ്യേണ്ടതാണെന്നും സമര്‍ത്ഥിക്കുന്നു. എന്നാല്‍ പ്രബലമല്ലെന്ന് പറയുന്നവര്‍ ഇത് സുന്നത് അല്ലെന്നും എന്നാല്‍ ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം, അതിനെ എതിര്‍ക്കേണ്ടതില്ലെന്നുമാണ് അഭിപ്രായപ്പെടുന്നത്. കൂടുതല്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter