ഞാന്‍ പ്രമേഹവും ഡിസ്കിന്റെ തകരാറും ഉള്ള ഒരാള് ആണ്. ചില അവസരങ്ങളില്‍ ഞാന്‍ നമസ്കരിക്കാന്‍ തുടങ്ങിയാല്‍ ഒരു രകാഹത് കഴിഞ്ഞാല്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റാത്ത വേദനയും ചിലപ്പോള്‍ ക്ഷീണം വല്ലാതെ അനുഭവ പെടുമ്പോള്‍ ഞാന്‍ ഇരുന്നു കൊണ്ട് നമസ്കാരം പൂര്‍ത്തി ആക്കാര്‍ ഉണ്ട്. ചിലപ്പോള്‍ വയ്യാത്ത അവസ്ഥയില്‍ നിസ്കാരം ഇരുന്നു കൊണ്ട് തന്നെ തുടങ്ങാറും ഉണ്ട്, ഇത് അനുവദീയമാണോ?

ചോദ്യകർത്താവ്

mahaboob

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തില്‍ നില്‍ക്കുക എന്ന നിബന്ധന സാധിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. നില്‍ക്കുന്നതിലൂടെ സാധാരണ ഗതിയില്‍ സഹിക്കാനാവാത്ത പ്രയാസം നേരിടുന്നവര്‍ക്ക് ഫര്‍ള് നിസ്കാരവും ഇരുന്ന് നിസ്കരിക്കാവുന്നതാണ്. സഹിക്കാനാവാത്ത പ്രയാസം എന്നതിന്, നിന്നാല്‍ അനുഭവപ്പെടുന്ന പ്രയാസം കാരണം ഖുശൂഅ് നഷ്ടപ്പെടുമെന്നതാണ് മാനദണ്ഡമെന്നും പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. അസുഖങ്ങളെല്ലാം അല്ലാഹു സുഖപ്പെടുത്തി നല്‍കുമാറാവട്ടെ. ജീവിക്കുന്ന കാലത്തോളം പൂര്‍ണ്ണരൂപത്തില്‍ ഇബാദതുകള്‍ നിര്‍വ്വഹിക്കുവാന്‍ തൌഫീഖ് നല്‍കുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter