നിസ്കാരത്തില്‍ നിയ്യത്ത് എപ്പോഴാണ് ചെയ്യേണ്ടത്, തക്ബീറതുല്‍ ഇഹ്റാമിന്‍റെ ഇടയിലാണോ, അതോ മുമ്പോ?

ചോദ്യകർത്താവ്

habeeb kalikavu

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിയ്യത് എന്നത് മനസ്സ് കൊണ്ടുള്ള പ്രവര്‍ത്തനമാണ്, കരുതലാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. കരുതേണ്ട കാര്യങ്ങളെല്ലാം മനസ്സില്‍കരുതുന്നതോട് കൂടി ചേര്‍ന്നുവേണം തക്ബീര്‍ ചൊല്ലാന്‍... കരുതിയ ആ കാര്യങ്ങളെല്ലാം തക്ബീര്‍ ചൊല്ലുന്ന സമയത്തും മനസ്സില്‍  തന്നെ സന്നിഹിതമാക്കണമെന്നാണ് നിയമം. അല്ലാഹു അക്ബര്‍ എന്നതിലെ ര്‍ എന്ന് ഉച്ചരിക്കുന്നത് വരെ നിയ്യതിലെ കാര്യങ്ങള്‍ മനസ്സില്‍ വേണമെന്നാണ് കര്‍മ്മശാസ്ത്രം പറയുന്നത്. അപ്പോള്‍ മാത്രമാണ് ശരിയായ തക്ബീറതുല്‍ഇഹ്റാം ആവുന്നതെന്നര്‍ത്ഥം. എന്നാല്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തക്ബീറതുല്‍ഇഹ്റാമും നിയ്യതും ഒരേ സമയം ചെയ്യുക എന്നത് പലപ്പോഴും സാധാരണക്കാരായവര്‍ക്ക് പ്രയാസമായേക്കാം. അത്തരം സാഹചര്യത്തില്‍ സാധ്യമാവുന്നത്ര അതിന് ശ്രമിക്കേണ്ടതാണ്, അതേ സമയം, അത് വസവാസിലേക്കും തുടര്‍ന്ന് നിസ്കാരം തന്നെ ബാതിലാവുന്നതിലേക്കും നയിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter