രണ്ട് ഖുതുബകള്‍ക്കിടയില്‍ ചില ഇമാമുമാര്‍ വെള്ളം കുടിക്കുന്നതായി കാണുന്നു, ഇത് ശരിയാണോ, ജുമുഅ ശരിയാവുമോ?

ചോദ്യകർത്താവ്

KAMARUDHEEN

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജുമുഅയുടെ രണ്ട് ഖുതുബകള്‍ നിസ്കാരത്തിന്‍റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും നിസ്കാരത്തിലെ പോലെ അവക്കിടയില്‍ വെള്ളമോ മറ്റോ കുടിക്കുന്നത് കൊണ്ട് അത് ബാതിലാവുകയില്ല. രണ്ട് ഖുതുബുകള്‍ക്കിടയില്‍ തുമഅ്നീനതോട് കൂടി ഇരിക്കല്‍ ഖുതുബയുടെ ശര്‍താണ്. രണ്ട് ഖുതുബകള്‍ സാധാരണ ഗതിയില്‍ തുടരെയായിരിക്കലും (മുവാലാത്) ശര്‍താണ്. അതിന് വിരുദ്ധമാവാത്ത വിധം ഇടയില്‍ ദാഹമോ മറ്റോ തോന്നുന്ന സമയത്ത് വെള്ളം കുടിക്കുന്നത് കൊണ്ട് ഖുതുബ ബാതിലാവുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter