തറാവീഹ് റക്അതുകളുടെ എണ്ണത്തില്‍ അഭിപ്രായ വ്യത്യാസം വരാന്‍ കാരണം എന്ത്?

ചോദ്യകർത്താവ്

സഅ്ദ് മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഓരോ നിസ്കാരവും  എത്ര റക്അതാണെന്നത് ഹദീസുകളെയും പ്രവചാകരുടെയും സ്വഹാബാക്കളുടെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് തറാവീഹ് 20 റക്അതാണെന്നതാണ് എല്ലാ മദ്ഹബിന്റെ പണ്ഡിതരും പറയുന്നത്. പ്രവാചകര്‍ റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്ന് റക്അതില്‍ കൂടുതല്‍ നിസ്കരിച്ചിട്ടില്ലെന്ന മഹതി ആഇശ (റ)യുടെ ഹദീസ് അടിസ്ഥാനമാക്കിയാണ് 8 റക്അത് ആണ് തറാവീഹ് എന്ന അഭിപ്രായം ചിലര്‍ ഉന്നയിക്കുന്നത്. പ്രസ്തുത ഹദീസിനെ കുറിച്ചും തറാവീഹ് 20 റക്അതാണെന്നതിനെക്കുറിച്ചും കൂടുതലറിയാന്‍ ഇവിടെ നോക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter