നിസ്കാരത്തിനിടയില്‍ കീഴ് വായു വന്നാല്‍ അത് പിടിച്ചു വെച്ച് നിസ്കരിക്കാമോ, വുളു മുറിയുമോ?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കീഴ്വായു അനുഭവപ്പെടുന്നത് കൊണ്ട് മാത്രം വുദു മുറിയുകയില്ല. അത് പുറപ്പെടുമ്പോള്‍ മാത്രമാണ് വുദു മുറിയുന്നത്. കീഴ്വായു പുറപ്പെട്ടോ ഇല്ലേ എന്ന് സംശയം തോന്നുന്നതായി പ്രവാചകരോട് ഒരു സ്വഹാബി ചോദിച്ചപ്പോള്‍, ശബ്ദമോ വാസനയോ അനുഭവപ്പെടാത്തിടത്തോളം നിസ്കാരത്തില്‍നിന്ന് പിരിഞ്ഞുപോവേണ്ടതില്ലെന്നായിരുന്നു മറുപടി. അഥവാ, വായു പുറപ്പെട്ടു എന്ന് ഉറപ്പാവുമ്പോള്‍ മാത്രമാണ് നിസ്കാരം മുറിയുന്നത് എന്നര്‍ത്ഥം. വായു പുറപ്പെടാനോ മല മൂത്ര വിസര്‍ജ്ജനത്തിനോ അനുഭവപ്പെടുന്ന അവസരത്തില്‍ നിസ്കാരത്തില്‍ പ്രവേശിക്കല്‍ കറാഹതാണ്. എന്നാല്‍, നിസ്കാരത്തിന് ഇടയില്‍ ഇത്തരം കാര്യങ്ങള്‍ അനുഭവപ്പെട്ടാല്‍ ശേഷം നിസ്കാരത്തില്‍ തുടരുന്നതില്‍ ഈ കറാഹത് എന്ന വിധി വരില്ലെന്നാണ് കര്‍മ്മശാസ്ത്ര നിയമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter