വെള്ളിയാഴ്ച പള്ളിയില്‍ കയറിയ സമയത്ത് രണ്ടാമത്തെ ബാങ്ക് കൊടുക്കുന്നു. വേഗം തഹിയ്യത് നിസ്കരിക്കുകയാണോ അതോ ബാങ്ക് വിളിക്ക് ഉത്തരം കൊടുത്തിട്ട് നിസ്കരിക്കുകയാണോ വേണ്ടത്?

ചോദ്യകർത്താവ്

ഇബ്റാഹീം യു.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വെള്ളിയാഴ്ച ദിവസം ജുമുഅക്ക് കഴിയുന്നത്ര നേരത്തെ വരേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിന് ശ്രേഷ്ഠതകള്‍ മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. രണ്ടാം ബാങ്ക് വിളിക്കുന്ന സമയത്ത് പള്ളിയിലെത്തുന്നവര്‍ ബാങ്കിന് മറുപടി പറയാന്‍ നില്‍ക്കാതെ എത്രയും വേഗം തഹിയ്യത് നിസ്കരിച്ച് ഖുതുബ കേള്‍ക്കാന്‍ സമയം ചെലവഴിക്കുകയാണ് വേണ്ടതെന്നാണ് കര്‍മ്മശാസ്ത്ര വീക്ഷണം. ബാങ്കിന് മറുപടി പറയല്‍ സുന്നതാണെങ്കിലും ഖുതുബ കേള്‍ക്കല്‍ അതിലേറെ ശക്തമായ സുന്നതാണെന്ന് എല്ലാ പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. നിര്‍ബന്ധമാണ് എന്ന് പറയുന്ന പണ്ഡിതരും ധാരാളമുണ്ട്. ഖുതുബ കേള്‍ക്കാന്‍ ആകെ ജുമുഅക്കാവശ്യമായ നാല്‍പത് പേരേ ഉള്ളൂവെങ്കില്‍ അവര്‍ അത് കേള്‍ക്കല്‍ നിര്‍ബന്ധമാണന്നത് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഖുതുബ നടക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയ രൂപത്തിലുള്ള തഹിയ്യതല്ലാത്ത മറ്റൊരു നിസ്കാരവും ശരിയാവുകയില്ലെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഖളാഅ് വീട്ടാനുള്ള നിസ്കാരം പോലും ആ സമയത്ത് നിസ്കരിക്കരുത് എന്ന് പോലും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി കാണാം. അത് കൊണ്ട് തന്നെ, ജുമുഅക്ക് മുമ്പുള്ള സുന്നത് നിസ്കാരം ഖുതുബയുടെ സമയത്ത് നിര്‍വ്വഹിക്കാതെ, ജുമുഅക്ക് ശേഷം നിസ്കരിക്കുകയാണ് വേണ്ടത്. മുമ്പുള്ള സുന്നത് നിസ്കാരം ഫര്‍ള് കഴിഞ്ഞ് നിസ്കരിച്ചാലും അദാഅ് തന്നെയാണല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter