ഇതര മദ്ഹബ് കാരുടെ കൂടെ സുബ്ഹി നിസ്കരിക്കുമ്പോള്‍ സ്വന്തമായി ഖുനൂത് ഓതുന്നത്‌ അഭിലഷണീയമാണോ?

ചോദ്യകർത്താവ്

മുസമ്മില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഇമാം ഖുനൂത് ഓതുന്നില്ലെങ്കില്‍ നമുക്ക് അവിടെ രണ്ട് വിധത്തില്‍ ചെയ്യാവുന്നതാണ്. ഖുനൂത് ഓതി ഇമാം രണ്ടാമത്തെ സുജൂദില്‍നിന്ന് എണീക്കുമ്പോഴേക്കും പൂര്‍ത്തിയാക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യാം. ഇഅ്തിദാല്‍ ഇമാമിനുമുണ്ടെന്നതിനാല്‍ ഇമാം ചെയ്യാത്ത പ്രവര്‍ത്തനം (ഫിഅ്ലിയ്യായ റുക്ന്) മഅ്മൂം ചെയ്തു എന്ന പ്രശനം ഉദിക്കുന്നില്ല. വേണമെങ്കില്‍, ഖുനൂത് ഓതാതെ ഇമാമിനോടൊപ്പം സുജൂദിലേക്ക് പോയി അവസാനം സഹവിന്റെ സുജൂദ് ചെയ്യാവുന്നതുമാണ്. മറന്നുപോയാല്‍ സുജൂദ് സുന്നതുള്ള കാര്യങ്ങള്‍ മനപ്പൂര്‍വ്വം ചെയ്താലും സുജൂദ് സുന്നതുണ്ടെന്നതാണ് പ്രബലാഭിപ്രായം. ഖുനൂത് ഓതിയാല്‍ ആ അബ്ആള് സുന്നത് എടുത്ത പ്രതിഫലം ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter