വീടിന് അകത്തുള്ള പ്രാര്‍ത്ഥന മുറിയില്‍ ഹയളുള്ള സ്ത്രീകളോ വലിയ മറ്റു അശുദ്ധിക്കാരോ പ്രവേശിക്കുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

നൌശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വീട്ടിനകത്തെ പ്രാര്‍ത്ഥനാമുറി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടാറുള്ളത് വഖ്ഫ് ചെയ്യപ്പെടാത്ത, സാധാരണയായി നിസ്കരിക്കാനായി പ്രത്യേകം തയ്യാറാക്കിയ മുറി എന്നതാണല്ലോ. അവിടെ വലിയ അശുദ്ധിക്കാര്‍ക്കും ഹൈള് കാരിക്കും പ്രവേശിക്കാവുന്നതാണ്. അതിന് പള്ളിയുടെ വിധി ഇല്ലെന്നതാണ് കാരണം. അത്തരം മുറികളില്‍ ഇഅ്തികാഫ് ഇരുന്നത് കൊണ്ട് ഇഅ്തികാഫിന്‍റെ പ്രതിഫലം ലഭിക്കുകയുമില്ല. വഖ്ഫ് ചെയ്യുന്നതിലൂടെയാണ് പള്ളിയുടെ വിധി ബാധകമാവുക. അങ്ങനെ ചെയ്താല്‍ വീടിനകത്തെ മുറിയും പള്ളിയായി പരിഗണിക്കപ്പെടുന്നതാണ്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter