ഖുതുബ നടക്കുമ്പോള്‍ നിസ്കരിക്കുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ഇസ്ഹാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുതുബ തുടങ്ങിക്കഴിഞ്ഞാല്‍ അത് കേള്‍ക്കലാണ് ഏറ്റവും പുണ്യകരം. നിര്‍ബന്ധമാണ് എന്ന് പറയുന്ന പണ്ഡിതരും ഉണ്ട്. ഖുതുബ നടന്നുകൊണ്ടിരിക്കെ പള്ളിയിലേക്ക് കടന്നുവരുന്നവര്‍ ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ രണ്ട് റക്അത് തഹിയ്യത് നിസ്കരിച്ച് ഖുതുബ ശ്രദ്ധിക്കുകയാണ് വേണ്ടത്. രണ്ടാം ബാങ്ക് വിളിക്കുന്ന സമയത്താണ് വരുന്നതെങ്കില്‍ ബാങ്കിന് മറുപടി പറയാന്‍ നില്‍ക്കാതെ എത്രയും വേഗം തഹിയ്യത് നിസ്കരിച്ച് ഖുതുബ കേള്‍ക്കാന്‍ സമയം ചെലവഴിക്കുകയാണ് വേണ്ടതെന്നും പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. ബാങ്കിന് മറുപടി പറയല്‍ സുന്നതാണെങ്കിലും ഖുതുബ കേള്‍ക്കല്‍ അതിലേറെ ശക്തമായ സുന്നതാണെന്ന് എല്ലാ പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ഖുതുബ കേള്‍ക്കാന്‍ ആകെ ജുമുഅക്കാവശ്യമായ നാല്‍പത് പേരേ ഉള്ളൂവെങ്കില്‍ അവര്‍ അത് കേള്‍ക്കല്‍ നിര്‍ബന്ധമാണന്നത് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഇത് മുമ്പ് നാം വിശദാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter