നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതിയാല്‍ നിസ്കാരം ബാത്വിലകുമോ? കൂലി ലഭിക്കുമോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍ വികെ പടി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല, കൂലി ലഭിക്കുകയും ചെയ്യും. പക്ഷേ, അത് മനസ്സിലുള്ള കരുത്ത് മാത്രമായിരിക്കണം, നാവ് കൊണ്ട് ഉച്ചരിച്ചാല്‍ നിസ്കാരം ബാതിലാവുന്നതാണ്. അടിമയെ മോചിപ്പിക്കല്‍ പോലോത്ത നാവ് കൊണ്ട് ഉച്ചരിക്കല്‍ ആവശ്യമുള്ള ആരാധനകള്‍ നിസ്കാരത്തിലും ഉച്ചരിച്ച് തന്നെ ചെയ്യാവുന്നതാണ്. ഉച്ചരിക്കല്‍ ആവശ്യമില്ലാത്തവ ഉച്ചരിക്കാവുന്നതുമല്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter