ഇരുന്നുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഉറങ്ങിപ്പോയാല്‍ വുളു മുറിയുമോ?

ചോദ്യകർത്താവ്

മുഹമ്മദ് ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉറക്കം വുദു മുറിയാനുള്ള കാരണമാണെന്ന് അറിയാമല്ലോ. ഉറക്കം എന്നത് കൊണ്ട് അവിടെ എന്താണ് ഉദ്ധേശ്യമെന്ന് ഫിഖഹിന്‍റെ ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതനുസരിച്ച്, കേവലം തൂങ്ങി ഉറക്കം കൊണ്ടും ഇരിപ്പിടത്തില്‍ ചന്തികള്‍ ഉറപ്പിച്ചുവെച്ച് അവക്ക് സ്ഥാനചലനം സംഭവിക്കാത്ത വിധമുള്ള ഉറക്കം കൊണ്ടും വുളു മുറിയുകയില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter