നിസ്കാരത്തിന്‍റെ ഇടയില്‍ തുമ്മിയാല്‍എന്ത് ചെയണം? അല്‍ഹംദുലില്ലാഹ് എന്ന് പറയാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ജെസിയാസീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയല്‍ സുന്നതാണ്. നിസ്കാരത്തിലും അത് തന്നെയാണ് വിധി. എന്നാല്‍ നിസ്കാരത്തില്‍ അത് പറയേണ്ടത് സ്വന്തം ശരീരം മാത്രം കേള്‍ക്കും വിധം വളരെ പതുക്കെയാണ്. നിസ്കാരത്തില്‍ ഫാതിഹ ഓതുന്നതിനിടയിലാണ് തുമ്മി അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞതെങ്കില്‍ ഫാതിഹ ആദ്യം മുതല്‍ മടക്കി ഓതേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter