ഫര്‍ള് നിസ്കാരത്തിന്‍റെ കാര്യത്തില്‍ മുമ്പ് ഞാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. മുമ്പ് വിട്ടു പോയ നിസ്കാരത്തിന്‍റെ കാര്യത്തില്‍ ഇന്ന് ഞാന്‍ വളരെ അധികം ഭയപ്പെടുന്നു. ഹജ്ജോ ഉംറയോ നിര്‍വഹിച്ചാല്‍ ആ തെറ്റുകള്‍ പൊറുക്കപ്പെടുമോ?

ചോദ്യകർത്താവ്

ശഹ്ബാസ് മാലിക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഷ്ടപ്പെട്ടുപോയ നിസ്കാരത്തിന്‍റെ കാര്യത്തിലെ താങ്കളുടെ ശ്രദ്ധയെ പ്രത്യേകം പ്രശംസിക്കേണ്ടിയിരിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍ നഷ്ടപ്പെട്ടുപോയവ എല്ലാം ഖളാഅ് വീട്ടേണ്ടത് തന്നെയാണ്. കൃത്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഏകദേശ ഉറപ്പ് ലഭിക്കുന്നത് വരെ നിസ്കാരങ്ങള്‍ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണമെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഫര്‍ള് നിസ്കാരങ്ങള്‍ വീട്ടിയേ ശേഷമേ സുന്നത് നിസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ എന്നും പണ്ഡിതര്‍ പറയുന്നുണ്ട്. അതേ സമയം, വീട്ടാനുള്ളതെല്ലാം നിസ്കരിച്ച് വീട്ടും എന്ന ഉറച്ച വിശ്വാസവും അതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കെ നിര്‍വ്വഹിക്കുന്ന സുന്നത് നിസ്കാരങ്ങള്‍ സ്വീകരിക്കപ്പെടുമെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. നിസ്കാരം നഷ്ടപ്പെട്ടുപോയാല്‍ അവ ഖളാഅ് വീട്ടുകയും ശേഷം അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുകയും ചെയ്യുകയല്ലാതെ മറ്റു പരിഹാരങ്ങളൊന്നും തന്നെയില്ല. മനസ്സില്‍ ഉല്‍ക്കടമായ പശ്ചാത്താപവും കുറ്റബോധവും ഉണ്ടായാല്‍ തന്നെ പടച്ച തമ്പുരാന്‍ പൊറുത്തുതരാതിരിക്കില്ല. അതോടൊപ്പം കഴിവുള്ളവനാണെങ്കില്‍ ഹജ്ജും ഉംറയും നിര്‍ബന്ധമായിത്തീരുമല്ലോ, അവ ചെയ്യുകയും തദവസരത്തില്‍ ചെയ്തുപോയ പാപങ്ങള്‍ക്കെല്ലാം ആത്മാര്‍ത്ഥമായി പൊറുക്കലിനെ തേടുകയും ചെയ്യുക. അല്ലാഹു പൊറുത്തുതരും. നിസ്കാരം കൃത്യമായി നിലനിര്‍ത്താനും അവ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്ന മുത്തഖീങ്ങളില്‍ നമ്മെ എല്ലാവരെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter