സുര്യന്‍ ഉദിച്ച ഉടനെ ഏതെങ്കിലും നിസ്കാരം സുന്നതുണ്ടോ? അതിന്റെ പ്രതിഫലങ്ങള്‍ എന്തൊക്കെയാണ്?

ചോദ്യകർത്താവ്

ആസിഫ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇശ്റാഖിന്‍റെ (സൂര്യോദയം) സുന്നത് നിസ്കാരം എന്ന് അറിയപ്പെടുന്നതായിരിക്കാം ഒരു പക്ഷേ, ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചത്. ഇമാം തുര്‍മുദീ നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഒരാള്‍ ജമാഅതായി സുബ്ഹ് നിസ്കരിക്കുകയും ശേഷം അവിടെത്തന്നെ ദിക്റുകളിലായി സൂര്യോദയം വരെ കഴിച്ചുകൂട്ടുകയും ശേഷം രണ്ട് റക്അത് നിസ്കരിക്കുകയും ചെയ്താല്‍, പൂര്‍ണ്ണമായ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലമായി എന്ന്. ഈ ഹദീസ് ആണ് ഇതിന്‍റെ അടിസ്ഥാനം. എന്നാല്‍ അത് ളുഹാ നിസ്കാരം തന്നെയാണെന്നാണ് പല പണ്ഡിതരും പ്രബലമാക്കിയിരിക്കുന്നത്. ളുഹാ നിസ്കാരത്തെ കുറിച്ച് മുമ്പ്  നാം വിശദമാക്കിയത്  ഇവിടെ വായിക്കാവുന്നതാണ്. യഥാര്‍ത്ഥ രൂപത്തില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാനും അവ സ്വീകാര്യമാവാനും തൌഫീഖ് ലഭിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter