സുബ്ഹി നിസ്കാരത്തിനു ഖുനൂത്ത് ഒതുന്നതിന്റെ വിധി?

ചോദ്യകർത്താവ്

മുഹമ്മദലി ശാഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുനൂത് നാല് മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ശാഫിഈ മദ്ഹബ് പ്രകാരം സുബ്ഹി നിസ്കാരത്തിലും റമദാനിലെ രണ്ടാം പകുതിയിലെ വിത്റിലും അത് സുന്നതാണ്. മാലികി മദ്ഹബില്‍ സുബ്ഹിയില്‍ മാത്രമാണ് ഖുനൂത് സുന്നതുള്ളത്, വിത്റില്‍ ഇല്ല. ഹനഫീ മദ്ഹബില്‍ എല്ലാദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്, സുബ്ഹിയില്‍ സുന്നതില്ല. ഹമ്പലി മദ്ഹബിലും അങ്ങനെ തന്നെയാണ് വിധി. ഖുനൂത് അബ്ആള് സുന്നതുകളില്‍ പെട്ടതായാണ് മദ്ഹബുകളൊക്കെ പരിഗണിക്കുന്നത്. അഥവാ, അത് ഓതാന്‍ മറന്നുപോയാല്‍ അവസാനം മറവിയുടെ രണ്ട് സുജൂദ് (സഹവിന്‍റെ സുജൂദ്) ചെയ്ത് പരിഹരിക്കേണ്ടതാണ് എന്നര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter