തറാവീഹിന്റെ ഓരോ ആദ്യ റക്അത്തിലും ‘വജ്ജഹ്തു’ ഓതുന്നത് സുന്നത്തുണ്ടോ?

ചോദ്യകർത്താവ്

ജാബിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹാളിറായ മയ്യിത് നിസ്കാരമല്ലാത്ത എല്ലാ നിസ്കാരത്തിലും തക്ബീറതുല്‍ഇഹ്റാമിന് ശേഷം ദുആഉല്‍ ഇഫ്തിതാഹ് (വജ്ജഹ്തു) ഓതല്‍ സുന്നതാണ്. നിസ്കാരത്തിന്റെ സമയം നഷ്ടപ്പെടുമോ എന്നോ ഇമാമിനോടൊപ്പം റുകൂഅ് കിട്ടില്ലെന്നോ തോന്നിയാല്‍ അത് സുന്നതില്ല. വജ്ജഹ്തു ഒതാന്‍ മറന്നോ മറ്റോ അഊദുവോ ബിസ്മിയോ തുടങ്ങുകയോ ഇമാമിനോടൊപ്പം ചേരാനായി തക്ബീറതുല്‍ ഇഹ്റാം ചെയ്ത ഉടനെ ഇരുത്തത്തിലേക്ക് പോവുകയോ ചെയ്താല്‍ ഇതിന്റെ സ്ഥാനം നഷ്ടപ്പെടുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter