സുബഹി അല്ലാത്ത നമസ്കാരങ്ങളില്‍ കുനൂത് ഓതാന്‍പാടുണ്ടോ ?സുന്നത് നിസ്കാരത്തില്‍ മലയാളത്തില്‍ കുനൂത് പാരായണം ചെയ്താല്‍ നിസ്കാരം ബാതിലാകുമോ ?

ചോദ്യകർത്താവ്

muhammed saheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുനൂത് ഏതൊക്കെ നിസ്കാരങ്ങളിലാണ് സുന്നത് എന്നതില്‍ മദ്ഹബുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ശാഫീ മദ്ഹബ് പ്രകാരം സുബ്ഹിയിലും റമദാനിലെ രണ്ടാം പകുതിയിലെ വിത്റിലുമാണ് ഖുനൂത് സുന്നത് ഉള്ളത്. ഹനഫീ മദ്ഹബ് പ്രകാരം സുബ്ഹിയില്‍ ഖുനൂത് സുന്നതില്ല, എല്ലാ ദിവസവും വിത്റില്‍ അത് സുന്നതുണ്ട് താനും. ഖുനൂതിനെ കുറിച്ച് വന്ന വിവിധ ഹദീസുകളും അവയുടെ സ്വീകാര്യതയുടെ മാനദണ്ഡങ്ങളും സ്വഹാബാക്കളുടെ പ്രവര്‍ത്തനവുമാണ് എല്ലാ അഭിപ്രായങ്ങളുടെയും അടിസ്ഥാനം. ഖുനൂത് മലയാളത്തില്‍ ഓതാവുന്നതല്ല. നിസ്കാരത്തിലെ ദിക്റുകളോ പ്രാര്‍ത്ഥനകളോ ഒന്നും തന്നെ അറബി അല്ലാത്ത ഭാഷയില്‍ ചെയ്യാന്‍ പാടുള്ളതല്ല, അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter