സമ പ്രായക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ? വയസ്സ് വ്യത്യാസം വേണമെന്നുണ്ടോ ?
ചോദ്യകർത്താവ്
നിസാമുദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹത്തിനു ഇസ്‍ലാം പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. ഏതു പ്രായത്തിലുള്ളവരെയും വിവാഹം കഴിക്കാം. പുരുഷനേക്കാള്‍ പ്രായം കുറഞ്ഞവളെയും സമപ്രായമായവളെയും പ്രായം കൂടിയവളെയും വിവാഹം ചെയ്യാവുന്നതാണ്. ഇതു സംബന്ധമായി മുമ്പ് പരാമര്‍ശിച്ചത് ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.